ഹോട്ടലില്‍ പോകുന്നത് തക്കാളിപ്പെട്ടിയും ആയാണോ; നീല ട്രോളി ബാഗ് പ്രദര്‍ശിപ്പിച്ച് രാഹുലിന്റെ വാര്‍ത്താസമ്മേളനം
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ പോലീസ് നടത്തിയ പാതിരാറെയ്ഡ് വിവാദമായിരിക്കെ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കള്ളപ്പണം കൊണ്ടുവന്നെന്ന് സിപിഎം ആരോപിച്ച നീല ബാഗ് പ്രദര്‍ശിപ്പിച്ചായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താസമ്മേളനം.
“ബാഗില്‍ വസ്ത്രങ്ങളായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. ഞാന്‍ മുന്‍ ഭാഗത്ത് കൂടിയാണ് ഹോട്ടലില്‍ വന്നത്. പോയതും മുന്‍ ഭാഗത്തുകൂടിയാണ്. അങ്ങനെയല്ല എങ്കില്‍ താന്‍ പ്രചാരണം നിര്‍ത്തും. ബാക്കി ജനങ്ങള്‍ നോക്കട്ടെ.” രാഹുല്‍ പറഞ്ഞു.
Also Read: യുഡിഎഫ് എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പാലക്കാട്ടെ പോലീസ് റെയ്ഡിനെതിരെ വന്‍ പ്രതിഷേധം
“ഹോട്ടലില്‍ തക്കാളിപ്പെട്ടിയുമായാണോ? പെട്ടിയുമായിട്ടല്ലാതെ പിന്നെ എങ്ങനെയാണ് ഹോട്ടലില്‍ പോകുന്നത്. പോലീസ് റെയ്ഡ് നടത്തിയ വിവാദമായ കെപിഎം ഹോട്ടല്‍ പെരിന്തല്‍മണ്ണയിലെ മുന്‍ ഇടതുമുന്നണി സ്ഥാനാര്ത്ഥിയുടെതാണ്.”- രാഹുല്‍ പറഞ്ഞു.
എന്നാല്‍ രാഹുല്‍ കൊണ്ടുവന്നത് തക്കാളിപ്പെട്ടിയല്ല പണം തന്നെയാണ് എന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു രംഗത്തുവന്നിട്ടുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ തന്നെ പുറത്തുവരും എന്നാണ് സുരേഷ് ബാബു പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here