പാനൂര്‍ സ്ഫോടനം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്; പോലീസ് എല്ലാം ദുരൂഹമാക്കുന്നു; എത്ര ബോംബുകള്‍ പൊട്ടാനുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: പാനൂര്‍ സ്ഫോടനം പോലീസ് ദുരൂഹമാക്കി നിലനിര്‍ത്തുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ബോംബ്‌ സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പാനൂരിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവരെ പോലീസ് തടഞ്ഞു. അതിനുശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം.

തെളിവ് നശിപ്പിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. പോലീസിനല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് സ്ഥലത്തിന്റെ നിയന്ത്രണമുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എത്ര മുന്‍പേ ബോംബ്‌ നിര്‍മ്മാണം തുടങ്ങിയിരിക്കണം. എട്ട് ബോംബുകള്‍ കണ്ടെത്തി. രണ്ടെണ്ണം പൊട്ടുകയും ചെയ്തു. എത്ര ബോംബുകള്‍ ഇനി പൊട്ടാനുണ്ട്.

മറ്റ് ജില്ലകളിലെ രജിസ്ട്രേഷന്‍ ഉള്ള വാഹനങ്ങള്‍ ബോംബ്‌ സ്ഫോടനം നടന്ന വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നാണ് ഉടമ തന്നെ പറയുന്നത്. പോലീസ് ഇത് അന്വേഷിക്കുന്നില്ല. ബോംബ് സ്ഫോടനത്തില്‍ ഡിവൈഎഫ്ഐയെ സിപിഎം നേതൃത്വം തള്ളിക്കളഞ്ഞു. പരുക്ക് പറ്റിയാല്‍ പ്രവര്‍ത്തകരെയും പാര്‍ട്ടി നേതൃത്വം തള്ളിക്കളയും. ഇത് ഡിവൈഎഫ്ഐക്കാര്‍ ആലോചിക്കേണ്ടതുണ്ട്-രാഹുല്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top