“കിരീടം താഴെവയ്ക്കുക, ജനങ്ങള്‍ പിന്നാലെയുണ്ടെന്ന് രാജാവ് ഓര്‍ക്കണം”; ജയില്‍ മോചിതനായ രാഹുല്‍ മാങ്കൂട്ടത്തിലിന് ഉജ്ജ്വല സ്വീകരണം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജയിൽമോചിതനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഉജ്ജ്വല സ്വീകരണമൊരുക്കി അണികള്‍. ” ഇരുമ്പഴിക്കുള്ളിലായാലും ജനത്തിനായുള്ള പോരാട്ടത്തില്‍ ഒരടിപോലും പിന്നോട്ടുപോകില്ല. കിരീടം താഴെവയ്ക്കുക, ജനങ്ങള്‍ പിന്നാലെയുണ്ടെന്ന് രാജാവ് ഓര്‍ക്കണം”. പൂജപ്പുര ജയിലിൽനിന്നു മോചിതനായ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.
എട്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് രാഹുൽ മോചിതനാകുന്നത്. പൂജപ്പുര സെൻട്രൽ ജയിലിന് പുറത്തെത്തിയ സംസ്ഥാന അധ്യക്ഷനെ പ്രവർത്തകർ തോളിലേറ്റി സ്വീകരിച്ചു. പുഷ്പവ്യഷ്ടിയും മുദ്രാവാക്യ വിളികളോടെയും പ്രവർത്തകർ ജയിൽ മോചനം ആഘോഷമാക്കി
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, ഷാഫി പറമ്പിൽ,, പി.സി.വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തിൽ വന്‍ യൂത്ത് കോൺഗ്രസ് വൃന്ദം പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ എത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here