രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, തിരഞ്ഞെടുപ്പ് ഫലം വരുന്നത് രണ്ട് മാസത്തിനു ശേഷം

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിനു ശേഷമാണ് ഫലം വന്നിരിക്കുന്നത്. 221986 വോട്ടുകളാണ് രാഹുലിന് ലഭിച്ചിരിക്കുന്നത്. അബിന്‍ വര്‍ക്കി 168588 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. എ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയിരിക്കുന്നത്. അഞ്ചര വര്‍ഷത്തോളം സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിലാണ് രാഹുലിന്റെ പേര് നിര്‍ദ്ദേശിച്ചത്. ആദ്യ ഘട്ടത്തില്‍ എ ഗ്രൂപ്പിനുള്ളിലും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുലിനെ അംഗീകരിച്ചത്.

പത്ത് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മരണമടക്കമുളള കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ വൈകുകയായിരുന്നു. വോട്ടുകള്‍ കൂടുതല്‍ നേടിയെങ്കിലും ദില്ലിയില്‍ നടക്കുന്ന അഭിമുഖത്തിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം നടക്കുക. കൂടുതല്‍ വോട്ട് നേടിയ മൂന്ന് പേരെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കുക. സാധാരണ കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയാണ് പതിവ്. 513163 വോട്ടുകളാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സാധുവായത്. 7 ലക്ഷത്തിലധികം വോട്ടുകള്‍ പോള്‍ ചെയ്‌തെങ്കിലും രണ്ട് ലക്ഷത്തിനടത്ത് വോട്ടുകള്‍ തളളുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top