പന്തീരാങ്കാവ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി പ്രതിയുടെ അമ്മയും സഹോദരിയും; മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ അറസ്റ്റിന് തിടുക്കം കാണിക്കുന്നുവെന്ന് ആരോപണം

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും. രണ്ട് തവണ ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. യുവതിയെ ആക്രമിച്ച കേസില്‍ പങ്കില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. യുവതി ആദ്യം പൊലീസില്‍ നല്‍കിയ മൊഴിയില്‍ തങ്ങള്‍ ആക്രമിച്ചു എന്ന് പറഞ്ഞിട്ടില്ല. രക്ഷിതാക്കളുടെ പ്രേരണയിലാണ് തങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. ഇത് വ്യാജമായ പരാതിയാണെന്നും ആരോപിച്ചിട്ടുണ്ട്.

പൊലീസില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. നിരന്തരം ഫോണില്‍ വിളിച്ച് അറസ്റ്റിലാകുമെന്ന് പറയുകയാണ്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ പൊലീസ് അനാവശ്യ തിടുക്കം കാണിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

കേസിലെ പ്രതിയായ രാഹുല്‍ വിദേശത്തേക്ക് കടന്നിരുന്നു. പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് പ്രതി രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിലെ അന്വേഷണ വിവരങ്ങളും പ്രതിക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ട്. രാഹുലിന്റെ സുഹൃത്ത് രാജേഷിനാണ് അന്വേഷണ വിവരങ്ങളെല്ലാം ചോര്‍ത്തി നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥനും രാജേഷും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top