വീണയുടേയും വിവേകിന്റെയും പിതാവായ മുഖ്യമന്ത്രി വാക്ക് പാലിക്കണം; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ വരണം; രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്ന് വിശ്വാസമില്ല. എന്നാല്‍ വീണയുടേയും വിവേകിന്റേയും പിതാവെന്ന നിലയില്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നല്‍കിയ വാക്ക് പാലിക്കണം. ഇനിയൊരു സിദ്ധാര്‍ത്ഥ് കേരളത്തിലെ കോളജുകളില്‍ ഉണ്ടാകാതിരിക്കാന്‍ ഇത് ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു.
നിരാഹാരസമരം പിന്‍വലിക്കണമെന്ന സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശിന്റെ ആവശ്യം സ്‌നേഹപൂര്‍വ്വം പരിഗണിക്കും. നീതി ലഭിക്കാനാണ് നിരാഹാര സമരം. അല്ലാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനല്ല. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും. സിബിഐ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം വീണ്ടും നടത്തുമെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടാതെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എന്നിവരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. സിബിഐ അന്വേഷണം എന്ന ആവശ്യവുമായാണ് സമരം. ഇന്ന് മുഖ്യമന്ത്രിയുമായി സിദ്ധാര്‍ത്ഥന്റെ കുടുംബം നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണം സിബിഐയ്ക്ക് വിടാമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here