ഡിഐജി രാഹുൽ ആർ.നായർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; നിയമനം എൻ.എസ്.ജിയിൽ; നിലവിലെ ചുമതലകൾ ഉടനൊഴിയും

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഡിഐജി രാഹുൽ ആർ.നായർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. വിഐപി സുരക്ഷാ ചുമതല നിർവഹിക്കുന്ന എൻഎസ്ജി (നാഷണൽ സെക്യൂരിറ്റി ഗാർഡ്) യിലേക്കാണ് നിയമനം. 2008 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.
സിഐഎസ്എഫ് അടക്കമുള്ള കേന്ദ്ര ഏജൻസികളിലേക്ക് രാഹുൽ നിയമിതനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി എൻഎസ്ജിയിലേക്ക് രാഹുൽ നായർ കടന്നു വരികയായിരുന്നു. നേരത്തെ കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന അരുൺകുമാർ സിൻഹ, സുരേഷ് രാജ് പുരോഹിത് എന്നിവർ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ നിയമിക്കപ്പെട്ടിട്ടുണ്ട്.
രാഹുൽ ആർ.നായരുടെ നിയമന ഉത്തരവ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. നിലവിൽ വഹിക്കുന്ന ചുമതലകളിൽ നിന്ന് ഉടൻ അദ്ദേഹത്തെ ഒഴിവാക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here