പന്തീരാങ്കാവ് പീഡനക്കേസ് പ്രതി രാഹുൽ ജർമനിയില്‍; സഹായിയെ അറസ്റ്റ് ചെയ്തു; ഇന്റര്‍പോള്‍ സഹായം തേടി പോലീസ്; ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുൽ ഗോപാലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച സുഹൃത്ത് രാജേഷി(32) നെ അറസ്റ്റ് ചെയ്തു. ഇയാളാണ് രാഹുലിനെ ബംഗളൂരുവിലേക്ക് കടത്താൻ സഹായിച്ചത്. രാജേഷിനൊപ്പം കാറിലാണ് രാഹുൽ ബെംഗളൂരുവിലേക്ക് പോയത്

രാഹുൽ ബെംഗളൂരുവിൽ നിന്ന് ജർമനിയിലേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. രാഹുൽ പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതായി മൊഴിയുണ്ട്. പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാഹുലിന്‍റെ വീട്ടിലെത്തിയെങ്കിലും കുടുംബം സ്ഥലത്തുണ്ടായിരുന്നില്ല.

രാഹുലിനെ പിടികൂടാൻ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ അപേക്ഷ നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top