കെ റെയിലിന് ആരിറങ്ങിയാലും സമരം ശക്തമായി തുടരുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി
November 7, 2023 9:45 PM
തിരുവനന്തപുരം: പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകര്‍ക്കുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാന്‍ ആരിറങ്ങിയാലും സമരം ശക്തമായി തുടരുമെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി.
പദ്ധതിക്കെതിരായ സമരം കേരളത്തിൻറെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ്. നിലവിലെ റെയിൽ പാതയോടൊപ്പം വേഗയാത്ര കൂടി സാധ്യമാക്കുകയാണ് ആവശ്യം. കേരളത്തിന്റെ ട്രെയിൻ യാത്ര ചെലവേറിയതാക്കാനും സഞ്ചാരമാർഗ്ഗങ്ങൾ അടച്ച് റോഡ് യാത്രക്കാരെ ദുരിതത്തിൽ ആക്കാനുമുള്ള തീരുമാനത്തിൽ നിന്ന് കമ്പനിയും സർക്കാരും പിന്മാറണം.
സിൽവർലൈൻ പദ്ധതി പിൻവലിച്ച് ജനക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്ന് സമിതി ചെയർമാൻ എംപി ബാബുരാജും ജനറൽ കൺവീനർ എസ് രാജീവനും ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here