നോട്ടമിടുന്നത് റെയില്‍വേ സ്റ്റേഷന്‍ വിശ്രമമുറികള്‍; മോഷ്ടിച്ച് വിറ്റത് ലക്ഷങ്ങളുടെ മൊബൈലുകള്‍; യുവാവും യുവതിയും പിടിയില്‍

റെയില്‍വേ സ്‌റ്റേഷന്‍ വിശ്രമമുറിയില്‍ നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്ന യുവാവും യുവതിയും പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളും സുഹൃത്തുക്കളുമായ ജിഗ്നേഷും സോനയുമാണ് കൊച്ചിയില്‍ പിടിയിലായത്.

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയാണ് ഇവരുടെ പ്രവര്‍ത്തന മേഖല. ഈ റൂട്ടിലുള്ള മിക്ക റെയില്‍വേ സ്‌റ്റേഷനുകളിലേയും വിശ്രമമുറികളില്‍ നിന്ന് ഇവര്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ട്.ഇവരില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ വീതം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.

ആര്‍പിഎഫും ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കേരളത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വ്യാപകമായി മോഷണം പോയതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പിടിയിലായത്.

മോഷ്ടിച്ച മൊബൈലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ കൈമാറിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികള്‍ രാത്രികാലത്ത് എത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുകടക്കുന്നതാണ് രീതി. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top