ചാർജ് കൂട്ടാതെ സൂപ്പർഫാസ്റ്റ് ബസുകൾ എസിയാക്കാന്‍ കെഎസ്ആര്‍ടിസി!! റെയിൽവേ മോഡല്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പും ഭക്ഷണവും
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ആപ്പുകൾക്ക് സമാനമായ സംവിധാനമൊരുക്കാൻ കെഎസ്ആർടിസി. ‘ആൻഡ്രോയിഡ് ടിക്കറ്റ് മെഷീൻ’ സംവിധാനം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. പുതിയ ആപ്പ് കെഎസ്ആർടിസി ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ബസിൻ്റെ സഞ്ചാര പാതയും നിലവിൽ എത്തിച്ചേർന്നിട്ടുള്ള സ്ഥലവും തിരിച്ചറിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കുന്നത്. ട്രയൽ ഉടൻ ആരംഭിക്കും. വിജയിച്ചാൽ ഉടൻ പദ്ധതി പ്രാബല്യത്തിൽ വരും.
യാത്രക്കാർക്ക് ഭക്ഷണ വിതരണം അടക്കമുള്ള പദ്ധതികളും തയ്യാറാവുന്നതായി മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. സുലഭം എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. സൂപ്പർഫാസ്റ്റ് ബസുകൾ എല്ലാം എസിയാക്കുക എന്നതാണ് ലക്ഷ്യം. ചാർജ് വർദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
Also Read: ടെസ്റ്റ് കഴിഞ്ഞാൽ ഉടൻ സ്പോട്ടില്‍ ലൈസൻസ് !! വമ്പൻ മാറ്റങ്ങളുമായി എംവിഡി
കെസ്ആർടിസിയിൽ തൊണ്ണൂറ് ശതമാനം ജീവനക്കാരും നല്ലതാണ്. ഒരു നാല് ശതമാനം മാത്രം പ്രശ്നക്കാരാണ് അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും അപകടം ഉണ്ടാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒന്നാം തീയതി ശമ്പളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ ഒന്നാം തീയ്യതി ശമ്പള വിതരണം ആരംഭിക്കുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here