RCCയിൽ റെയിൽവേ ടിക്കറ്റ് കൗണ്ടർ; രോഗികൾക്ക് സ്ലീപ്പർ ടിക്കറ്റ് സൗജന്യം

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ (ആർസിസി) എത്തുന്ന രോഗികൾക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് കൗണ്ടർ. ആർസിസിയിൽ ചികിൽസ തേടി എത്തുന്ന രോഗികൾക്ക് സെക്കൻഡ് ക്ലാസ്സ് സ്ലീപ്പർ ടിക്കറ്റുകൾ സൗജന്യമാണ്. രോഗിയുടെ കൂടെ വരുന്ന ഒരാൾക്ക് 25% ചാർജ്ജ് മാത്രമേ ഈടാക്കുന്നുമുള്ളൂ.

രോഗികൾക്കും കൂടെ വരുന്നവർക്കും ആശുപത്രിയിലേയ്ക്ക് വരാനും തിരികെ പോകാനുമുള്ള ടിക്കറ്റുകൾ ആർസിസിയിലെ റെയിൽവേ കൗണ്ടറിൽ നിന്ന് എളുപ്പത്തിൽ ബുക്ക് ചെയ്യാം. മറ്റ് സ്റ്റേഷനുകളിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഈ സൗകര്യം സഹായിക്കും. അത് പോലെ തന്നെ RCC യിൽ നിന്നും മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് രോഗിയെ ചികിൽസയ്ക്കായ് റെഫർ ചെയ്യുകയാണെങ്കിൽ അങ്ങോട്ട് പോകാനുള്ള ടിക്കറ്റിനും ഈ ആനുകൂല്യം ലഭ്യമാണ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കൗണ്ടർ പ്രവർത്തിക്കും .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top