മോശം കാലാവസ്ഥ കരിപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിക്കുന്നു; ദോഹയില്‍ നിന്നുള്ള വിമാനം മംഗലാപുരത്തിറക്കി; രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നു

കോഴിക്കോട് : കനത്ത മഴയും മോശം കാലാവസ്ഥയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ ബാധിച്ചു. ദോഹ – കരിപ്പൂര്‍ വിമാനം മംഗലാപുരത്തിറക്കി. കലാവസ്ഥ അനുകൂലമായാല്‍ കരിപ്പൂരിലേക്ക് ഈ വിമാനം സര്‍വീസ് നടത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

കരിപ്പൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകള്‍ വൈകുകയാണ്. അബുദാബി, മസ്‌ക്കറ്റ് സര്‍വീസുകളാണ് വൈകുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിയെന്ന് വിമാന കമ്പനി അറിയിച്ചു.

എപ്പോള്‍ സര്‍വീസ് നടത്തുമെന്ന് വ്യക്തമായി അറിയിക്കാത്തതില്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top