സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ദ്ധരാത്രി മുതല്‍ വ്യാപക മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ എറണാകുളത്ത് മാത്രമാണ് ജാഗ്രത മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതല്‍ മഴ തോരാതെ പെയ്യുകയാണ്. ഇക്കഴിഞ്ഞ നവംബറില്‍ ഒറ്റ രാത്രിയില്‍ പെയ്ത മഴയില്‍ ജില്ലയില്‍ പലയിടങ്ങളിലും വെള്ളംകയറി വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു. കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here