കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ എത്താന്‍ സാധ്യത; കനത്ത മഴ തുടരും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം 24 മണിക്കൂറിനുളളില്‍ എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവില്‍ കാലവര്‍ഷക്കാറ്റിന് എത്താനുളള എല്ലാ അനുകൂല സാഹചര്യവും ഒരുങ്ങിയതായാണ് വിലയിരുത്തല്‍. ഇത്തവണ കാലവര്‍ഷത്തില്‍ മികച്ച മഴ ലഭിക്കുമെന്നാണ് പ്രവചനം. സാധാരണയിലും 106 ശതമാനം വരെ മഴ ലഭിക്കാം.
ഇന്ന് സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെ ശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ വരുന്ന അഞ്ച് ദിവസവും മഴ ശക്തിയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷം കൂടിയെത്തുകയാണെങ്കില്‍ മുന്നറിയിപ്പുകളില്‍ ഇനിയും മാറ്റം ഉണ്ടാകാം.
കഴിഞ്ഞ ദിവസത്തെ മഴയില്‍ വീടുകളിലടക്കം വെള്ളം കയറിയ സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here