മഴ കനക്കും; വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളി, ശനി ദിവസങ്ങളില്‍ അതിശക്തമായ മഴയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ്. കള്ളക്കടല്‍ പ്രതിഭാസം കാരണം കേരള തീരത്ത് ഉയര്‍ന്ന തിരമാല മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇന്ന് സംസ്ഥാന വ്യപകമായി ചെറിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ മഴ കൂടുതല്‍ ശക്തമാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യിപിച്ചിട്ടുണ്ട്.

കൊല്ലം പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിക്കിടെയാണ് മിന്നലേറ്റത്. എറണാകുളത്ത് ഒരു മത്സ്യതൊഴിലാളിക്കും മിന്നലേറ്റിട്ടുണ്ട്. തോപ്പുംപടി സ്വദേശി സിബി ജോര്‍ജിനാണ് പരിക്കേറ്റത്. ഇയാളുടെ വള്ളവും തകര്‍ന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top