കേരളത്തിൽ ശക്തമായ മഴ തുടരും; മുന്നറിയിപ്പിൽ മാറ്റം

കേരളത്തിലെ മഴമുന്നറിയിപ്പിൽ മാറ്റം. ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഈ മാസം 11വരെ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, യെല്ലോ ആലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കുണ്ട്. കർണാടക തീരത്ത് തടസമില്ലെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്ര അറിയിച്ചു. കേരള തീരത്ത് 55 കിമീ വേഗതയിൽ വരെ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top