സംസ്ഥാനത്ത് കാലവര്‍ഷമെത്തി; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം. തിങ്കളാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാന വ്യാപകമായി മഴ ശക്തമാകും. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെ ഈ അലര്‍ട്ടുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.

ഈ വര്‍ഷം കാലവര്‍ഷത്തില്‍ മികച്ച മഴ ലഭിക്കുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സാധാരണ ലഭിക്കുന്നതിലും 106 ശതമാനം വരെ അധിക മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ചെറു മേഘവിസ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയപ്പും നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത്തവണ വേനല്‍മഴയും സമസ്ഥാനത്ത് നല്ല രീതിയില്‍ ലഭിച്ചിരുന്നു. ശക്തമായ വേനല്‍മഴയ്ക്ക് പിന്നാലെ തന്നെയാണ് കാലവര്‍ഷവും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. വേനല്‍മഴയില്‍ തന്നെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരുന്നു. രണ്ട് ദിവസം മഴ ശക്തമായപ്പോള്‍ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ അടക്കം പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാലവര്‍ഷം കൂടി സജീവമാകുന്നതോടെ മഴക്കെടുതിയും രൂക്ഷമാകാന്‍ സാധ്യതയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here