ശനി, ഞായർ കനത്ത മഴ; ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി

തിരുവനന്തപുരം : സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബികടലിലെ ചക്രവാത ചുഴിയുടെ പ്രഭാവത്തിലാകും കേരളത്തില്‍ മഴ ശക്താമാവുക. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കു തമിഴ്‌നാടിനു മുകളിലുമായി രണ്ട് ചക്രവാതചുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ ശക്തമാപ്രാപിക്കുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ശനിയാഴ്ച 7 ജില്ലകളിലും ഞായറാഴ്ച 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ഒക്ടോബര്‍ മാസത്തില്‍ ശക്തമായ മഴയാണ് സംസ്ഥാന വ്യാപകമായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയില്‍ തുലാവര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൊത്തത്തില്‍ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 80 ശതമാനവും ഇപ്പോള്‍ തന്നെ ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വയനാട് ജില്ലയില്‍ മാത്രമാണ് മഴയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here