അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; കോഴിക്കോട് അടക്കമുള്ള നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴ തുടരവേ അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കണ്ണൂര്‍,വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നങ്ങള്‍ക്കാണ് അവധി. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾഅടക്കമുള്ള എല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തുടരുന്നതിനാല്‍ റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ പ്രവചനം.

പൂ​ർ​ണ​മാ​യും റെ​സി​ഡ​ൻ​ഷ്യ​ൽ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മു​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

കോ​ഴി​ക്കോ​ട്,മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ജി​ല്ല​കളില്‍ അതീവ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.തൃ​ശൂ​ർ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം,പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​യോ​ര​മേ​ഖ​ക​ളി​ൽ ജാഗ്രതാ നിര്‍ദേശമുണ്ട്. മ​ൽ​സ്യ​ബ​ന്ധ​ത്തി​നുള്ള വി​ല​ക്ക് നീക്കിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top