കേരളത്തിൽ മഴ ശക്തമാകും; മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരത്ത് ഒരു മരണം
കേരളത്തിലെ . തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെലോ അലർട്ട്.
അതേസമയം തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. ആശുപത്രിയുടെ പലഭാഗങ്ങളിലും വെള്ളം കയറിയതോടെ രോഗികൾക്ക് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായി. ഉച്ചയോടെ കുറച്ചുനേരം മഴ പെയ്തപ്പോൾത്തന്നെ തിരുവനന്തപുരം നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യമുണ്ടായി.
ഇന്ന് പെയ്ത ശക്തമായ മഴക്കിടെ നെടുമങ്ങാട് തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുനാണ് (18) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തിരുന്നു. ഈസമയം സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുമ്പോള്‍ മിന്നൽ ഏൽക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിലും ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here