ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; വീണ്ടും ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസഥാനത്ത് വീണ്ടും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് നൽകിയത്.

വടക്കു തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടത്തിന്റെ പ്രഭാവമാണ് മഴയ്ക്ക് കാരണം. ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ എട്ടോടുകൂടി മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ശക്തമായ മഴ തുടരുന്ന ഇടുക്കിയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ചേരിയാറിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിലും കള്ളിപാറയിലും ഉരുൾപ്പൊട്ടി. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഏക്കർ കണക്കിന് കൃഷിയിടം ഒലിച്ചുപോയി. ദളം ഭാഗം പൂർണമായി ഒറ്റപ്പെട്ടു. റോഡ് ഗതാഗതവും വൈദ്യുത ബന്ധവും നിലച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top