10 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം; മേയ് 5 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 10 ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഴയുണ്ടാകുമെന്ന് പ്രവചിച്ചിട്ടുള്ളത്‌.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒന്‍പത് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മെയ്‌ 5 വരെ പത്ത് ജില്ലകളില്‍ മഴ ഉണ്ടായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നില്‍ അപകടകാരിയാണെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെ നിരവധിപേര്‍ക്ക് മിന്നലേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നാണ് അറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുകയാണ്. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളികളില്‍ അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ പാലക്കാട് ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. തപനില 41 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെയാണ് ജാഗ്രത നിര്‍ദ്ദേശത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കാലാവസ്ഥ നിരീക്ഷ കേന്ദ്രം കടന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top