ശക്തമായ മഴയ്ക്ക് സാധ്യത; 15 വരെ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; കടുത്ത ചൂട് കുറയുന്നു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് 13ന് യെല്ലോ അലര്‍ട്ടുണ്ട്. വരുന്ന 15–ാം തീയതിവരെ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ഇന്ന് ഒരു ജില്ലയിലും താപനില ഉയര്‍ന്നിട്ടില്ല. ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽഷ്യസാണു താപനില. കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top