സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തു ജില്ലകളിൽ യെൽലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദം കാരണം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം മലയോരമേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മിതമായ ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഒറ്റപ്പെട്ട ശ്കതമായ മഴയ്ക്കും സാധ്യത ഉണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്ത് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here