മലയാളം രാജ്യത്തെ ഏറ്റവും പ്രധാന സിനിമ വ്യവസായമെന്ന് രാജ് ബി.ഷെട്ടി; ഫഹദ് ഫാസിലിനെ പേരെടുത്ത് പ്രശംസിച്ച് ‘ടര്‍ബോ’ താരം

താന്‍ കൃത്യമായ സമയത്താണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതെന്ന് കന്നഡ താരം രാജ് ബി.ഷെട്ടി. ഏറെ നാളുകള്‍ക്ക് ശേഷം മലയാള സിനിമാ വ്യവസായത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുകയാണെന്നും ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. “മലയാളം നമ്മുടെ രാജ്യത്തെ ഒരു പ്രധാന സിനിമ വ്യവസായമാണ്. അതിനെ ചെറിയ ഒന്നായി അവഗണിക്കേണ്ടതില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മലയാള സിനിമകള്‍ ബോക്സ് ഓഫീസില്‍ 1000 കോടി നേടിയത് ശ്രദ്ധേയമായ നേട്ടമാണ്,” അദ്ദേഹം പറഞ്ഞു.
സൂക്ഷ്മതയോടെ തിരക്കഥ തിരഞ്ഞെടുത്ത്, ശ്രദ്ധയോടെ കൈകാര്യം ചെയ്തു, കലയെയും പ്രേക്ഷകരെയും ഒരുപോലെ ബഹുമാനിച്ചതുകൊണ്ടാണ് ഇതെല്ലാം സാധ്യമായതെന്നും രാജ് പറഞ്ഞു.
“മലയാളത്തില്‍ ജിത്തു ജോസഫ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, സുഷിന്‍ ശ്യാം, ഫഹദ് ഫാസില്‍ എന്നിവരൊക്കെയുണ്ട്. അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്. എല്ലാ മേഖലകളിലും കഴിവുള്ള കലാകാരന്മാരെ നിലനിര്‍ത്തി കൊണ്ടുപോകുന്നതാണ് സിനിമ വ്യവസായത്തിന്റെ ശക്തി,” രാജ് ബി.ഷെട്ടി പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി.ഷെട്ടി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് താരം എത്തുന്നത്. മെയ് 23നാണ് ടര്‍ബോ റിലീസ് ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here