എന്‍എസ്‍യു ദേശീയ സെക്രട്ടറി കൊല്ലപ്പെട്ട നിലയില്‍; രാജ് സമ്പത്ത് കുമാറിന്റെ മൃതദേഹം കണ്ടത് ആന്ധ്രയിലെ തടാകക്കരയില്‍; ഞെട്ടലില്‍ കോണ്‍ഗ്രസ് നേതൃത്വം
ധര്‍മാവരം: എന്‍എസ്‍യു (ഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ ആന്ധ്രയില്‍ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രയിലെ ധര്‍മാവരത്തിനടുത്ത് ഒരു തടാകക്കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാര്‍.
മരണത്തില്‍ ദുരൂഹത തുടരുകയാണ്. എന്താണ് കൊലയ്ക്ക് പിന്നില്‍ എന്നതിന് വ്യക്തതയില്ല. പ്രതീക്ഷയുണ്ടായിരുന്ന യുവനേതാവിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഞെട്ടലിലാണ്.
കഴിഞ്ഞയാഴ്ച നെയ്യാറില്‍ നടന്ന കെഎസ്‍യു ക്യാമ്പില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ രാജ് സമ്പത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. കൊലപാതകത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here