24 മണിക്കൂറിനുള്ളില്‍ ജീവനൊടുക്കിയത് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍; രാജസ്ഥാന്‍ കോട്ടയ്ക്ക് വീണ്ടും കുപ്രസിദ്ധി

ജയ്പുര്‍: ജെഇഇ (ജോയന്റ് എന്‍ട്രന്‍സ് എക്സാം) വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ഗുണ സ്വദേശി അഭിഷേക് ലോധ (20)നെ ആണ് രാജസ്ഥാനിലെ കോട്ടയിലുളള താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരീക്ഷാ പേടിയാണ് കാരണമെന്ന് സൂചനയുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. 24 മണിക്കൂറിനിടെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ പാസാകുമോയെന്ന ആശങ്ക അഭിഷേക് ലോധയ്ക്കു ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മേയിലാണ് കോട്ടയിലെത്തുന്നത്. തീരുമാനം അഭിഷേക് സ്വയം എടുത്തതാണെന്ന് മൂത്ത സഹോദരന്‍ അജയ് പറഞ്ഞു.

പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. 24 മണിക്കൂറിനിടെയുള്ള രണ്ടാം മരണമാണിത്. അഭിഷേകിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് ഹരിയാണയിലെ 19കാരനായ നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top