നോവായി അഞ്ച് വയസുകാരന്‍ ആര്യന്‍; കുഴല്‍ക്കിണറില്‍ കുടുങ്ങി പുറത്തെടുത്തിട്ടും രക്ഷിക്കാനായില്ല
December 12, 2024 7:25 AM
രാജസ്ഥാനിൽ കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 55 മണിക്കൂറിലേറെയാണ് അഞ്ച് വയസുകാരനായ ആര്യന്‍ കുടുങ്ങിക്കിടന്നത്. മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.
അബോധാവസ്ഥയിലായ ആര്യനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാദൗത്യം ഏറ്റെടുത്തത്.
ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. പാടത്തു കളിക്കുന്നതിനിടെയാണ് മൂടിയില്ലാത്ത കിണറ്റിൽ വീണത്. മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ചശേഷമാണ് പുറത്തെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here