സഞ്ജുവിന്റെ ഹോം ഗ്രൗണ്ട് സീല്‍ ചെയ്ത് രാജസ്ഥാന്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍; റോയല്‍സിന് സവാങ് മാന്‍ സിങ് സ്‌റ്റേഡിയത്തില്‍ കളിക്കണമെങ്കില്‍ വാടക കുടിശിക അടയ്ക്കണം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവാങ് മാന്‍ സിങ് സ്‌റ്റേഡിയം പൂട്ടി സീല്‍ ചെയ്ത് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍. വാടക കുടിശിക നല്‍കാത്ത രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ നടപടിയെ തുടര്‍ന്നാണ് ഗ്രൗണ്ട് സീല്‍ ചെയ്തത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അസോസിയേഷന്റെ ഓഫീസും അക്കാദമിയും പൂട്ടിയിട്ടുണ്ട്. ഐപിഎല്ലിന് ഒരു മാസം മാത്രം ശേഷിക്കെയാണ് കൗണ്‍സില്‍ കടുത്ത നടപടിയെടുത്തിരിക്കുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയം 8 വര്‍ഷത്തേക്കാണ് ക്രിക്കറ്റ് അസോസിയേഷന്‍ വാടകയ്ക്ക് എടുത്തത്. എന്നാല്‍ കരാര്‍ പ്രകാരമുളള വാടക നല്‍കിയിരുന്നില്ല. പലതവണ കുടിശിക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടും നടപടിയുണ്ടായില്ല. സ്റ്റേഡിയം തിരികെ കൈമാറണമെന്ന ആവശ്യവും നിരസിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഡിയം സീല്‍ ചെയ്തത്.

ഐപിഎല്ലിന്റെ മത്സരം നടത്തുന്നതിന് തടസ്സമില്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ 2024 സീസണില്‍ മാര്‍ച്ച് 24ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരെയാണ് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ ഹോം മത്സരം നടക്കേണ്ടത്. ഇതോടെ സഞ്ജുവിനും സംഘത്തിനും ഇവിടെ കളിക്കാനാവുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top