വളര്‍ത്തുപൂച്ചയെ തെരുവില്‍ മൂത്രം ഒഴിപ്പിച്ചതിന് മര്‍ദ്ദനം; പരാതിയുമായി ബൈക്ക് റൈഡര്‍ നോനി

വളര്‍ത്തുപൂച്ചയെ തെരുവില്‍ മൂത്രം ഒഴിപ്പിച്ചതിന്റെ പേരില്‍ തനിക്ക് നേരെ കയ്യേറ്റം നടന്നുവെന്ന് ബൈക്ക് റൈഡറും പ്രമുഖ വ്ലോഗറുമായ നോനി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം നടന്നതെന്നാണ് നോനി പറയുന്നത്. ഇതിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ജോധ്പൂരില്‍ നിന്നും അജ്മീറിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെയായിരുന്നു സംഭവം. വളര്‍ത്തുപൂച്ചയായ ഹുകൂമിനെ മൂത്രം ഒഴിപ്പിക്കാന്‍ വേണ്ടിയാണ് റോഡരുകില്‍ ബൈക്ക് നിര്‍ത്തിയത്. ഇത് തടയാന്‍ അയാള്‍ ശ്രമിച്ചു. തന്നെ മര്‍ദിക്കാനും പൂച്ചയെ ആക്രമിക്കാനും ശ്രമിച്ചു എന്നാണ് നോനിയുടെ പരാതി. വീഡിയോയും നോനി പങ്കുവച്ചിട്ടുണ്ട്. പരാതി പിന്‍വലിക്കരുതെന്നും നോനിയോട് നടപടികളുമായി മുന്നോട്ടുപോകണമെന്നും വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം പരാതി പിന്‍വലിക്കാന്‍ ആക്രമിച്ചയാളുടെ ഭാര്യയും അമ്മയും വ്ലോഗറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആക്രമിച്ചയാളും ക്ഷമ ചോദിച്ചിട്ടുണ്ട്. പ്രശസ്തയായ ബൈക്ക് റൈഡര്‍ ആണ് വ്ലോഗര്‍ നോനി. നേരത്തെ താന്‍ അതിഥിയായി കഴിയുന്ന ഒരു മുറിയില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറിയ വിവരം പങ്കുവച്ച് നോനി വാര്‍ത്തയില്‍ ഇടംനേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top