ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഇടപെട്ടു; ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍; അട്ടിമറിച്ചത് രാജസ്ഥാന്‍കാരിയുടെ പരാതിയിലുള്ള കേസ്

തിരുവനന്തപുരം: രാജസ്ഥാന്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഇടപെട്ട പീരുമേട് ഡിവൈഎസ്പി ജെ.കുര്യാക്കോസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഡിജിപി അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. പ്രതികളായ മാത്യു ജോസ് സക്കീർ മോന്‍ എന്നിവരെ രക്ഷപ്പെടുത്താന്‍ ഡിവൈഎസ്പി വഴിവിട്ട ഇടപെടലിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

പരാതി കിട്ടിയതിന്റെ തൊട്ടടുത്ത ദിവസം കുമളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്ഐ അനൂപ്‌ മോന്റെ നേതൃത്വത്തില്‍ പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തി. ഈ സമയം പ്രതികള്‍ സ്ഥലത്തുണ്ടായിരുന്നു. അറസ്റ്റിനു എസ്ഐ ശ്രമിച്ചെങ്കിലും ഡിവൈഎസ്പി വിലക്കി. പകരം പ്രതിയോട് തന്നെ വന്ന് കാണാന്‍ പറയാന്‍ എസ്ഐയോട് നിര്‍ദ്ദേശിച്ചു. ഇത് ദുരുദ്ദേശ്യപരമാണെന്ന് എഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ തന്റെ പക്കലുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായും എന്നാല്‍ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തുവെന്ന വിവരവും ഡിവൈഎസ്പിയെ എസ്ഐ അറിയിച്ചിരുന്നു. എന്നിട്ടും അറസ്റ്റ് വിലക്കുകയും പിന്നാലെ പ്രതികള്‍ ഒളിവില്‍ പോവുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കുമളി എസ് ഐ അനൂപ്‌ മോന്‍, ഉപ്പുതറ സിഐ ബാബു ഇ, മുല്ലപ്പെരിയാര്‍ സിഐ. ടിഡി സുനിൽ കുമാർ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളും വീഴ്ചകള്‍ വന്നതായി പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. അനൂപ് മോനെ നേരത്തെ എഡിജിപി സസ്പെന്‍ഡ് ചെയ്തിരുന്നു. സിഐമാരായ ഇ ബാബു, ടിഡി സുനിൽ കുമാർ , അനൂപ്മോന്‍ എന്നിവർക്കെതിരെ വകുപ്പ് തലനടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top