ഗവര്‍ണര്‍ ആകാന്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എത്തുന്നു; 2ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പകരം സ്ഥാനം ഏറ്റെടുക്കാന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തുന്നു. നാളെ വൈകുന്നേരം അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. വ്യാഴാഴ്ച രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്തു ഗവര്‍ണറായി അധികാരമേല്‍ക്കും. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
ബിഹാർ ഗവർണറായിരിക്കെയാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. ആര്‍ലേക്കര്‍ക്ക് പകരം ബീഹാര്‍ ഗവര്‍ണര്‍ ആകുന്നത് ആരിഫ് മുഹമ്മദ് ഖാനാണ്. ഗോവയില്‍ വനം പരിസ്ഥിതി മന്ത്രി, ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോര്പ്പറേഷൻ ചെയര്മാന്, ബിജെപിയുടെ ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here