ആഡംബര വിവാഹത്തിന് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ഡാൻസ്; ഒപ്പം ചേർന്ന് അനിൽ കപൂർ

ലോകം കാത്തിരുന്ന വിവാഹമായിരുന്നു റിലയൻസ് ഗ്രൂപ്പിന്റെ ഉടമ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടേത്. ജൂലൈ 12 ന് മുംബൈയിൽ നടന്ന വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിന്റെ പല കോണുകളിൽനിന്നായി നിരവധി പ്രശസ്ത വ്യക്തികളാണ് പറന്നിറങ്ങിയത്. ഇന്ത്യൻ സിനിമാരംഗത്തെ നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. രജനീകാന്ത് ഭാര്യ ലതയ്ക്കും മകൾ സൗന്ദര്യയ്ക്കും ഒപ്പമാണ് എത്തിയത്.

അംബാനി കല്യാണം കൂടാനെത്തിയ രജനീകാന്തിന്റെ ഡാൻസ് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വേദിയിൽ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന രജനിയെയാണ് വീഡിയോയിൽ കാണാനാവുക. രജനിക്കൊപ്പം ബോളിവുഡ് നടൻ അനിൽ കപൂർ, ബോണി കപൂർ, വരൻ അനന്ത് അംബാനി എന്നിവരും നൃത്തം ചെയ്യുന്നുണ്ട്. മുണ്ടും ഷർട്ടുമായിരുന്നു രജനിയുടെ വേഷം.

അംബാനി കല്യാണത്തിന് തെന്നിന്ത്യയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. തമിഴകത്തുനിന്നും സൂര്യ, ജ്യോതിക, നയൻതാര, വിഘ്നേഷ് ശിവൻ, അറ്റ്‌ലി എന്നിവരും മലയാള സിനിമാ ലോകത്തുനിന്ന് പൃഥ്വിരാജും ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും പങ്കെടുത്തു. തെന്നിന്ത്യൻ താരങ്ങളായ മഹേഷ് ബാബു, രാം ചരൺ, യഷ് എന്നിവരും എത്തിയിരുന്നു.
ALSO READ : അംബാനി കല്യാണം കൂടാനെത്തി പൃഥ്വിരാജും നയൻതാരയും
ബോളിവുഡിൽനിന്നും ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ, രൺവീർ സിങ്, ദീപിക പദുക്കോൺ, രൺബീർ കപൂർ, ആലിയ ഭട്ട്, മാധുരി ദീക്ഷിത്, അനിൽ കപൂർ, പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ്, വിക്കി കൗശൽ തുടങ്ങി ഒട്ടനവധി താരങ്ങളും ഹോളിവുഡിൽനിന്നും കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, ജോൺ സീന തുടങ്ങിയവരും കല്യാണത്തിനെത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here