ലോകേഷ് പിൻമാറിയില്ല, ‘തലൈവർ 171’ ൽ നായകൻ രജനികാന്ത് തന്നെ

കേട്ടതെല്ലാം കെട്ടുകഥ. ‘തലൈവർ 171’ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വന്നു. സംവിധാനം ലോകേഷ് കനകരാജും നായകന്‍ രജനികാന്തും തന്നെ. ‘തലൈവർ171’ ചിത്രത്തിൽ രജനികാന്ത് നായകനാകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രോജക്ടിൽ നിന്ന് ലോകേഷ് പിന്മാറിയെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്.

സൺ പിക്‌ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നിർമ്മാതാക്കള്‍ തന്നെയാണ് പോസ്റ്റർ പങ്കുവെച്ചതും. ആക്ഷൻ രംഗങ്ങൾ അൻപറിവും സംഗീതം അനിരുദ്ധുമാണ്. ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെയെന്ന കാര്യത്തിലും വ്യക്തതയില്ല.

രജനികാന്തിന്റെ അവസാന ചിത്രമാകും ‘തലൈവർ 171’ എന്ന രീതിയിലും വാർത്തകൾ പുറത്തു വരുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top