മലയാളി വില്ലനെ എതിരിടാന്‍ രജനി സ്വാഗ്; പുലിയെ പൂച്ചയാക്കുന്ന വിദ്യയുമായി ജയിലർ ഷോക്കേസ്

സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ നെൽസണ്‍ ദിലീപും ആദ്യമായി കൈകോർക്കുന്ന ആക്ഷൻ എന്റർടെയ്‌നർ ജയിറന്റെ ട്രയിലർ പുറത്ത്. വില്ലനായി മലയാളി താരം വിനായകനെ പരിചയപ്പെടുത്തുന്ന ട്രയിലർ, രജനിയുടെ സ്വാഗ് നിറഞ്ഞ വണ്‍മാന്‍ ഷോയാണ്. ‘ജയിലർ ഷോകേസ്’ എന്ന പേരില്‍ പുറത്തുവിട്ടിരിക്കുന്ന ട്രയിലറില്‍ ഒരു സാധാരണ റിട്ടയേർഡ് ഫാമിലി മാനില്‍ നിന്ന് ഗാങ്സ്റ്ററിലേക്കുള്ള രജനിയുടെ ട്രാന്‍സ്ഫർമേഷനാണ് കാണാനാകുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിലെത്തും.
‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിലെ രണ്ട് പാട്ടുകളും ഇതിനകം ഹിറ്റ്ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലറിന്റെ നിർമ്മാണം. തമന്ന ഭാട്ടിയ, ജാക്കി ഷ്‌റോഫ്, ശിവ രാജ്കുമാർ, സുനിൽ, രമ്യാ കൃഷ്ണൻ, വിനായകൻ, മിർണ മേനോൻ എന്നിവരടങ്ങുന്ന മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാല്‍, ശിവ് രാജ്കുമാർ എന്നിവർ അതിഥി വേഷത്തിലുമെത്തുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം 300ൽ അധികം സ്ക്രീനുകൾ ആണ് കേരളത്തിൽ ‘ജയിലർ’ റിലീസിനെത്തുന്നത്. രജനി ചിത്രത്തിന് കേരളത്തിലുള്ള ഫാന്‍ബേസും മോഹൻലാലിന്റെ കാമിയോ വേഷവും കണക്കിലെടുത്ത് കൂടുതൽ സ്ക്രീനുകളില്‍ ചിത്രം എത്തിക്കുകയാണ് അണിയറക്കാർ. ഒപ്പം, 2021ലെ ‘അണ്ണാത്തെ’യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം എന്ന പ്രത്യേകതയുമുണ്ട് ജയിലറിന്. വിജയ് നായകനായെത്തിയ ‘ബീസ്റ്റി’ൻ്റെ പരാജയത്തിന് ശേഷം നെൽസൺ ദിലീപ്കുമാറിൻ്റെ തിരിച്ചുവരവായും വിലയിരുത്തപ്പെടുന്ന ചിത്രത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതാണ് ട്രയിലർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here