വിജയ് കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയെന്ന് രജനികാന്ത്; ‘എതിരാളിയല്ല, അഭ്യുദയകാംക്ഷി’

‘ജയിലര്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടത്തിയ കാക്ക-കഴുകന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തന്റെ പരാമര്‍ശം വിജയ്‌ക്കെതിരെയാണെന്ന് പലരും പറഞ്ഞ് പ്രചരിപ്പിച്ചെന്നും ഇത് വേദനിപ്പിച്ചുവെന്നും അദ്ദേഹം വളര്‍ന്നു. വിജയ് തന്റെ കണ്‍മുന്നില്‍ വളര്‍ന്ന പയ്യനാണെന്നും തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ വളരെ സങ്കടം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“കാക്കയുടെയും കഴുകന്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. എന്റെ പരാമര്‍ശം വിജയ്ക്കെതിരെയെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് നിരാശാജനകമാണ്. വിജയ് എന്റെ കണ്‍മുന്നിലാണ് വളര്‍ന്നത്. ‘ധര്‍മ്മത്തിന്‍ തലൈവന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ അദ്ദേഹത്തിന് 13 വയസായിരുന്നു പ്രായം. മുകളില്‍ നിന്ന് എന്നെ നോക്കി, ഷൂട്ടിംഗ് കഴിഞ്ഞ് എസ്.എ ചന്ദ്രശേഖര്‍ എനിക്ക് വിജയ്‌യെ പരിചയപ്പെടുത്തി. അദ്ദേഹത്തിന് അഭിനയത്തില്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ആദ്യം പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഉപദേശിച്ചു. വിജയ് ഇപ്പോള്‍ ഒരു നടനാണ്. സ്വന്തം അച്ചടക്കം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് അദ്ദേഹം ഉയരത്തില്‍ എത്തിയത്. ഇനി അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന് ആളുകള്‍ പറയുന്നതു കേട്ടു. വിജയ് തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ മത്സരം തന്നോടുതന്നെയാണെന്ന്. ഞാനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരസ്പരം താരതമ്യം ചെയ്യരുതെന്ന് ഞാന്‍ ആരാധകരോട് അപേക്ഷിക്കുന്നു.”
വിജയ് ചിത്രം ‘വാരിസി’ന്റെ ഓഡിയോഞ്ചില്‍, വിജയ് ഒരു സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന ശരത് കുമാറിന്റെ വാക്കുകളാണ് വിജയ്-രജനി ആരാധകര്‍ തമ്മിലുളള തര്‍ക്കത്തിന് തുടക്കമിട്ടത്. പിന്നാലെ കാക്ക-കഴുകന്‍ കഥയുമായി രജനി എത്തി. ഇത് ആരാധകര്‍ക്കിടയിലുള്ള പ്രശ്‌നം വഷളാക്കി. ഈ തര്‍ക്കങ്ങള്‍ക്കിടെയാണ് ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആണെന്ന് വിജയ് പരസ്യമായി പറഞ്ഞത്. ‘ലിയോ’യുടെ വിജയാഘോഷ ചടങ്ങിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here