രജനികാന്തിന്റെ ‘വേട്ടയ്യന്‍’ ഒടിടി റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്; ഡിജിറ്റല്‍ സ്ട്രീമിങ് ആമസോണ്‍ പ്രൈമിലൂടെ; ഒക്ടോബര്‍ 10ന് തിയറ്ററുകളിലേക്ക്

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 170ാമത് ചിത്രമാണ് വേട്ടയ്യന്‍. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് ഒക്ടോബര്‍ 10ന് വേട്ടയ്യന്‍ തിയറ്ററുകളില്‍ എത്തുമെന്ന വിവരം രജനികാന്ത് പ്രഖ്യാപിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വിവരം വേട്ടയ്യന്റെ ഒടിടി റൈറ്റ്‌സ് സംബന്ധിച്ചുള്ളതാണ്. റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ജയിലര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് വേട്ടയ്യന്‍. ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, റാണാ ദഗ്ഗുബാട്ടി, റിതിക സിങ്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തായിരുന്നു വേട്ടയ്യന്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളയാണിയിലും ശംഖുമുഖത്തും ആയിരുന്നു ആദ്യ ഷെഡ്യൂള്‍.

ടി.ജെ. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. തെന്നിന്ത്യയിലെ പ്രശസ്ത നിര്‍മാണ് കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top