രജനികാന്തിന്റെ ‘ജയിലര്‍ 2’ ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്; പ്രതികരണവുമായി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍

2023ല്‍ റിലീസിനെത്തിയ രജനികാന്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ജയിലറിന് രണ്ടാം ഭാഗം ഉണ്ടെന്ന് നേരത്തേ മുതലേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നു.
“എന്റെ അടുത്ത സിനിമ ജയിലര്‍ 2 ആണോ അല്ലയോ എന്ന് എനിക്കിപ്പോള്‍ ഉറപ്പ് പറയാന്‍ പറ്റില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കൂ,” എന്നാണ് നെല്‍സണ്‍ പറയുന്നത്
തമിഴ് സിനിമ വ്യവസായത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ജയിലര്‍. രജനികാന്ത് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ ചിത്രം ആഗോളതല ബോക്‌സ് ഓഫീസില്‍ 600 കോടിയാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ വിജയം തന്നെയാണ് രണ്ടാംഭാഗത്തിന് തയ്യാറെടുക്കാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചതെന്നു വേണം പറയാന്‍.
രജനികാന്ത് നിറഞ്ഞാടിയ ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ പല പരാജയങ്ങള്‍ക്കു ശേഷം നെല്‍സണ്‍ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് ആയിരുന്നു ജയിലര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here