രാജ്യസഭയിൽ നോട്ടുകെട്ട് എങ്ങനെയെത്തി!! ആകെ മൊത്തം കൺഫ്യൂഷൻ; പണി പാളുമോ ഇല്ലയോ എന്ന് ഉടൻ അറിയാം

കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്വിയുടെ രാജ്യസഭാ സീറ്റിൽ പണക്കെട്ട് എവിടെ നിന്നെന്ന് അറിയാൻ നിർണായക പരിശോധന. ഇന്നലെ സമ്മേളനം കഴിഞ്ഞശേഷം സിംഗ്വിയുടെ ഇരിപ്പിടത്തിൽ നിന്നും 50,000 രൂപയുടെ 500 രൂപ നോട്ടുകൾ കണ്ടെത്തിയെന്ന് രാജ്യസഭ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻഖർ എംപിമാരോട് വെളിപ്പെടുത്തിയിരുന്നു.

തനിക്ക് നോട്ടുകെട്ടിനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് മനു അഭിഷേക് സിംഗ്വി പറയുന്നത്. തുടർന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥരും രാജ്യസഭാ സെക്രട്ടേറിയറ്റും മുതിർന്ന എംപിമാരും ഉൾപ്പെടുന്നതാണ് അന്വേഷണ സമിതി.

പണക്കെട്ട് എങ്ങനെ അവിടെയെത്തി എന്നറിയാൻ സഭയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ആരെങ്കിലും കൊണ്ടുവച്ചതാണെങ്കിൽ പരിശോധനയിൽ തെളിയുമെന്നാണ് പ്രതീക്ഷ. ഇന്നലെ നടത്തിയ സുരക്ഷാ പരിശോധനയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ജഗ്ദീപ് ധൻഖറെ വിവരം അറിയിക്കുകയായിരുന്നു.

മനു അഭിഷേക് സിംഗ്‌വിക്ക് അനുവദിച്ചിരിക്കുന്ന സീറ്റ് നമ്പർ 222ൽ നിന്നാണ് നോട്ടുകൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പാർലമെൻ്റ് സമ്മേളനങ്ങൾക്ക് ശേഷം എല്ലാ ദിവസവും സുരക്ഷാ പരിശോധനകൾ നടത്താറുണ്ട്. ഈ സമയത്ത് എംപിമാർ മറന്നു പോയ വസ്തുക്കൾ പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്താറുണ്ട്. ഈ സാധനങ്ങൾ രാജ്യസഭാ സെക്രട്ടേറിയറ്റിലെ കൗണ്ടറിൽ സൂക്ഷിക്കുകയും എംപിമാർ ആവശ്യപ്പെടുമ്പോൾ തിരിച്ചു നൽകുകയുമാണ് പതിവ്. പണവും നിലവിൽ അവിടെ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top