വലിഞ്ഞുകയറി വന്നവരല്ലെന്ന് ആര്‍ജെഡി; സിപിഎം മാന്യത കാട്ടിയില്ല; പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണം; ആഞ്ഞടിച്ച് ശ്രേയാംസ് കുമാര്‍

ഒഴിവുവന്ന മൂന്ന് ലോക്സഭാ സീറ്റുകളില്‍ ഇടതുമുന്നണിക്ക് ലഭിച്ച രണ്ട് സീറ്റുകളും സിപിഐക്കും കേരള കോണ്‍ഗ്രസി (എം) നും സിപിഎം നല്‍കിയതോടെ ആര്‍ജെഡി ഇടയുന്നു. ആര്‍ജെഡിയെ സിപിഎം അവഗണിച്ചു എന്ന വികാരത്തിലാണ് പാര്‍ട്ടി.
ആർജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാറാണ് പരസ്യമായി രംഗത്തെത്തിയത്. “രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പാര്‍ട്ടിയോട് സിപിഎം മാന്യത കാട്ടണമായിരുന്നു. ഇടതുമുന്നണിയിൽ ആർജെഡിക്ക് പരിഗണന കിട്ടുന്നില്ല.” – ശ്രേയാംസ് കുമാര്‍ കുറ്റപ്പെടുത്തി.
“എൽഡിഎഫിലേക്ക് വലിഞ്ഞുകയറി വന്നവരല്ല ആര്‍ജെഡി. സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണം. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയോട് ചര്‍ച്ചപോലും ഉണ്ടായില്ല. രാജ്യസഭാ അംഗത്വവുമായി 2018ലാണ് ഞങ്ങൾ ഇടതുമുന്നണിയിൽ എത്തിയത്. അടുത്തവർഷം ഞങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു. എന്നാൽ പിന്നീട് ഒരു പരിഗണനയും ലഭിച്ചില്ല. ഈ വർഷം സീറ്റ് തിരികെ നൽകാൻ സിപിഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് ക്ഷണിച്ചിട്ടു തന്നെയാണ് വന്നത്.” – ശ്രേയാംസ് കുമാർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here