മൂന്നിലൊന്ന് സീറ്റുകള്‍ ഇനി വനിതകള്‍ക്ക്; വനിതാ സംവരണ ബില്‍ രാജ്യസഭയും പാസാക്കി; നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ രാജ്യസഭയും പാസാക്കിയെങ്കിലും സംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക. അതുകൊണ്ട് തന്നെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യുന്നതിന് വ്യവസ്ഥചെയ്യുന്ന ബില്ലാണ് വനിതാ സംവരണ ബില്‍.
ലോക്‌സഭയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.
അതേസമയം ലോക്സഭയിലും നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കാൻ വൈകരുതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുൻപുതന്നെ നിയമം നടപ്പാക്കണമെന്നും 2029 വരെ കാത്തിരിക്കരുതെന്നുമാണ് ഖർഗെ ആവശ്യപ്പെട്ടത്. ഇന്നലെയാണ് ബിൽ രാജ്യസഭ പാസാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here