രാംഗോപാല്‍ വര്‍മയെ തപ്പി ആന്ധ്ര പോലീസ്; ലുക് ഔട്ട് നോട്ടീസ് ഇറക്കി; വീട്ടില്‍ കയറാതിരിക്കാന്‍ കാവല്‍
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനേയും അപമാനിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ട സംവിധായകന്‍ രാംഗോപാല്‍ വര്‍മയെ തപ്പി ആന്ധ്രാ പോലീസ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെത്തിയാണ് വര്‍മ പോസ്റ്റിട്ടത്. പോസ്റ്റിനെതിരെ രാമലിംഗം എന്നയാളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാംഗോപാല്‍ വര്‍മയ്ക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അറസ്റ്റ് ഭയന്ന് രാംഗോപാല്‍ വര്‍മ ചോദ്യം ചെയ്യലിന് ഹാജരായില്ല. പകരം ഒളിവില്‍ പോകുകയായിരുന്നു. ഫോണും സ്വിച്ച് ഓഫാണ്. ഇതോടെയാണ് പോലീസ് ലുക് ഔട്ട് നോട്ടീസിറക്കിയത്. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിലും നടക്കുന്നുണ്ട്. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യമായല്ല ചന്ദ്രബാബു നായിഡുവിനെതിരെ രാംഗോപാല്‍ വര്‍മ വിമര്‍ശനം ഉന്നയിക്കുന്നത്. നേരത്തെ വ്യൂഹം എന്ന സിനിമയുടെ പ്രമോഷനുകള്‍ക്കിടെ ചന്ദ്രബാബു നായിഡു, ഭാര്യ ബ്രാഹ്‌മണി എന്നിവരെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊലീസിന് മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here