അയോധ്യയിലേക്ക് ക്ഷണം കിട്ടിയെന്ന് പിണറായി; ഭരണഘടനയെ സംരക്ഷിക്കാൻ വിട്ടുനിൽക്കാൻ തീരുമാനിച്ചു

തിരുവനന്തപുരം: അയോധ്യാ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്കും ക്ഷണമുണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. പരിപാടിയിൽ വിട്ടുനിന്നുകൊണ്ട് ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഉയർത്തിക്കാണിക്കാനാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കേണ്ട രാജ്യത്ത് ഒരു മതത്തെ മാത്രം ഉയർത്തിക്കാട്ടുകയാണ്. ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പൊതുപരിപാടിയായി ആഘോഷിക്കുകയാണ്. നെഹ്‌റു പറഞ്ഞതുപോലെ മതേതരത്വം എന്നാൽ മതത്തെയും ഭരണകൂടത്തെയും വേർതിരിച്ചു നിർത്തുക എന്നതാണ്. നിലവിലെ സാഹചര്യത്തിൽ അത് പാലിക്കപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാ മതവിശ്വാസികള്‍ക്കും തുല്യപരിഗണന നൽകുന്ന രാഷ്ട്രമാണിത്. ഏത് മതത്തിൽ വിശ്വസിക്കാനും ഏറ്റുപറയാനും ഓരോരുത്തര്‍ക്കും അവകാശം ഉണ്ടെന്ന് ഇന്ത്യൻ ഭരണഘടന വ്യക്തമാക്കുന്നു. എന്നാൽ ഒരു മതത്തെ മറ്റെല്ലാത്തിനേക്കാളും ഉയർത്തിപ്പിടിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top