മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘റാം’ ചിത്രീകരണം പുനരാരംഭിക്കുന്നു; റിലീസ് രണ്ടുഭാഗങ്ങളായി; ഈ വര്‍ഷം അവസാനം തിയറ്ററുകളിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന കാത്തിരിക്കുന്ന ചിത്രമാണ്. 2020 ജനുവരിയില്‍ ആരംഭിച്ച റാമിന്റെ ചിത്രീകരണം ഏറെ നാളായി മുടങ്ങിക്കിടക്കുകയാണ്. കോവിഡ് മഹാമാരി, ഒന്നിലധികം ലോക്ക്ഡൗണുകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ കാരണം പ്രോജക്റ്റ് അനിശ്ചിതമായി നീണ്ടുപോയി. എന്നാല്‍ മോഹന്‍ലാലും ജീത്തു ജോസഫും റാമിന്റെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് അറിയുന്നത്. 2024 ഓഗസ്റ്റോടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ സിനിമ തിയറ്ററിലെത്തിക്കാനാണ് ശ്രമം. ചിത്രത്തിന്റെ നിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി ജീത്തു ജോസഫ് വ്യക്തമാക്കി.

ചിത്രത്തില്‍ റാം മോഹന്‍ ഐപിഎസ് എന്ന റോ ഏജന്റ് ആയാണ് മോഹന്‍ലാല്‍ എത്തുക. തൃഷ, ഇന്ദ്രജിത്ത് സുകുമാരന്‍, സംയുക്ത, ആദില്‍ ഹുസൈന്‍, സിദ്ദീഖ്, ദുര്‍ഗ കൃഷ്ണ, അനൂപ് മേനോന്‍ തുടങ്ങിയ നീണ്ട താരനിര ചിത്രത്തിനായി അണിനിരക്കുന്നു.

2013-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ക്രൈം ഡ്രാമ ചിത്രമായ ദൃശ്യത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍-ജീത്തുജോസഫ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച. ദൃശ്യത്തിന് ശേഷം ആരംഭിച്ച ചിത്രമായിരുന്നെങ്കിലും റാം നീണ്ടു പോയി. പിന്നീട് ദൃശ്യം 2, ട്വെല്‍ത്ത് മാന്‍ കഴിഞ്ഞവര്‍ഷം എത്തിയ നേര് എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പിറന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top