രാമക്ഷേത്രപ്രതിഷ്ഠയില്‍ ഹൈക്കമാന്‍ഡ് ഉചിത തീരുമാനമെടുക്കും; പരസ്യ പ്രതികരണം വിലക്കി ദീപാദാസ് മുൻഷി
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ വിഷയത്തിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കോൺഗ്രസിനുള്ളിൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. കേരളത്തിന്റെ ചുമതലയേറ്റശേഷം ആദ്യമായി കെപിസിസി യോഗത്തിന് എത്തിയപ്പോഴാണ് അവർ നിലപാട് വ്യക്തമാക്കിയത്.
പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ പരാതി പ്രളയമാണ് അവർക്ക് നേരിടേണ്ടിവന്നത്. മണ്ഡലം-ബ്ലോക്ക് പുനസംഘടന, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രധാന പരാതികള്‍. ശക്തമായ ഇടപെടലുണ്ടാകും; രണ്ടാഴ്ച കഴിഞ്ഞു വീണ്ടും കേരളത്തിലേക്കു വരുമെന്നും ദീപ പറഞ്ഞു. ജില്ലകൾ സന്ദർശിച്ചു പ്രശ്നങ്ങൾ മനസിലാക്കുമെന്നും അവര്‍ വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠാ വിഷയത്തിൽ പിസിസികളല്ല ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നാണ് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. മുന്‍പ് രണ്ട് ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ കോണ്‍ഗ്രസ് 5 ഗ്രൂപ്പായെന്ന് വി.എം.സുധീരൻ വിമർശിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒന്നിച്ച് മുന്നോട്ടു പോകണമെന്ന് എ.കെ.ആന്റണി നിർദേശിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here