രാമക്ഷേത്രപ്രതിഷ്ഠ ബിജെപി രാഷ്ട്രീയമാക്കുന്നു; പങ്കെടുക്കുന്നത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ എന്ന് മുസ്ലിംലീഗ്

കോ​ഴി​ക്കോ​ട്: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നു മുസ്ലിം ലീഗ്. ചടങ്ങ് ബിജെപി രാഷ്ട്രീയ വിഷയമാക്കുന്നുവെന്നും ലീഗ് വിലയിരുത്തി. രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷമാണ് പാര്‍ട്ടി ഈ കാര്യം വ്യക്തമാക്കിയത്.

ലീഗ് വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ, രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് വി​ശ്വാ​സ​ത്തി​നോ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​നോ എ​തി​ര​ല്ല. എ​ന്നാ​ല്‍ വ​രാ​ന്‍ പോ​കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ ഉ​ദ്ഘാ​ട​ന​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്- കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

വിഷയം വിവാദമാക്കേണ്ടതില്ലായിരുന്നുവെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്ര​തി​ഷ്ഠാ ച​ട​ങ്ങ് രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നത്. വിശ്വാസികൾക്കൊപ്പമാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിര നിർമ്മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് കോണ്‍ഗ്രസിനെ ക്ഷണിച്ചത്. ​രാമ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ടാണ് വന്നിട്ടുള്ളത്. കേരളത്തിലും രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ടങ്ങ് വിവാദവിഷയമായി മാറിയിരിക്കുകയാണ്.

ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമമെന്ന് ശശി തരൂർ എംപിയുടെ പ്രതികരണം. കോൺഗ്രസ് എല്ലാ കാലത്തും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്തു പിടിച്ച മതേതര പ്രസ്ഥാനമാണ്. മറ്റു ചർച്ചകൾ വരുന്നത് സംഘപരിവാറിന് ഗുണം ചെയ്യുമെന്നുമെന്നാണ് ഇന്നലെ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

അടുത്ത മാസം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് എടുത്തിട്ടില്ല. എന്നാല്‍ പരസ്യ പ്രസ്താവന നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top