ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്രതാരംഭം ഇന്ന് മുതല്‍; ഒമാനില്‍ ചൊവ്വാഴ്ച; കേരളത്തിൽ മാസപ്പിറവി ദർശിക്കുന്നവർ അറിയിക്കണമെന്ന് ഖാസിമാർ
March 11, 2024 4:06 AM

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ മുതല്‍ റമസാന്‍ വ്രതാരംഭം. ഒമാനില്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കും. സൗദിയിലെ സുദൈർ, തുമൈർ പ്രദേശങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റമസാൻ ഒന്നായിരിക്കുമെന്നു സൗദി പ്രഖ്യാപിച്ചു. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും തിങ്കളാഴ്ചയാണു വ്രതാരംഭം.
ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ച ശഅബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും വ്രതാരംഭം. മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.
കേരളത്തിൽ തിങ്കളാഴ്ച റമസാൻ മാസപ്പിറവി ദർശിക്കുന്നവർ അറിയിക്കണമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here