സത്യഭാമയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍; വ്യക്തിപരമായി അപമാനിച്ചു; പരാതി വഞ്ചിയൂര്‍ പോലീസിന് കൈമാറി
തൃശൂര്‍ : നിറം സംബന്ധിച്ച് മോശം പരാമര്‍ശം നടത്തിയ നര്‍ത്തകി സത്യഭാമയ്‌ക്കെതിര പോലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യക്തിപരമായി അപമാനിച്ചുവെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. നിറം സംബന്ധിച്ചുളള പരാമര്‍ശം ജാതീയമായി അക്ഷേപിക്കലാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും 10 പേജുള്ള പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവദമായ അഭിമുഖത്തിന്റെ വീഡിയോ ലിങ്കും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസിന് കൈമാറി. അഭിമുഖം ചിത്രീകരിച്ചത് വഞ്ചിയൂര്‍ സ്റ്റേഷന്‍ പരിധിയിലായതിനാലാണ് പരാതി കൈമാറിയിരിക്കുന്നത്.
മോഹിനിയാട്ടം കളിക്കുന്ന ഒരാള്‍ക്ക് കാക്കയുടെ നിറമാണ്. സൗന്ദര്യമുളള പുരുഷന്‍മാരാണ് മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്. ഇയാള്‍ കാലും കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുന്നത് പെറ്റതള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെ വ്യപക പ്രതിഷേധമാണ് ഉയന്നത്. എന്നാല്‍ താന്‍ ആരുടേയും പേര് പറഞ്ഞില്ലെന്ന ന്യായീകരണമാണ് സത്യഭാമ ആവര്‍ത്തിക്കുന്നത്. സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മിഷനും എസ്.സി,എസ്.ടി കമ്മിഷനും കേസെടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here