മോഹന്‍ലാല്‍-ജോഷി ചിത്രം ‘റമ്പാന്‍’ സമ്പൂർണ ആക്ഷന്‍ ത്രില്ലർ; ഇതുവരെ കാണാത്ത കഥയും കഥാപാത്രങ്ങളുമെന്ന് ചെമ്പന്‍ വിനോദ്

കരിയറിലെ പല പരാജയങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ നേര്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും പ്രകടനംകൊണ്ട് മോഹന്‍ലാല്‍ കയ്യടി നേടിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന മോഹന്‍ലാല്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങാന്‍ പോകുന്ന റമ്പാന്‍ എന്ന ചിത്രത്തെക്കുറിച്ചും നേരത്തേ മുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആണ് ജോഷി ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റമ്പാന്‍ ഒരു സമ്പൂര്‍ണ ഫിക്ഷന്‍ ആണെന്ന് ചെമ്പന്‍ വിനോദ് പറയുന്നു.

ആദ്യമായി ചെമ്പന്‍ വിനോദ് മോഹന്‍ലാലുമായി കൈകോര്‍ക്കുന്ന ചിത്രമാണ് റമ്പാന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം തികച്ചും സാങ്കല്‍പ്പികമായൊടരിടത്ത് നടക്കുന്ന ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രമാണെന്ന് ചെമ്പന്‍ വിനോദ് പറയുന്നു. റമ്പാന് തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളുമായോ ആളുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് തിരക്കഥാകൃത്ത് വ്യക്തമാക്കി. ഇതുവരെ കാണാത്ത കഥയും കഥാപാത്രങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. തന്റെ പതിവ് ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള എഴുത്താണ് ഉദ്ദേശിക്കുന്നതെന്ന് ചെമ്പന്‍ വിനോദ് ജോസ് വെളിപ്പെടുത്തി.

‘റമ്പാന്‍ ഒരു സമ്പൂര്‍ണ ഫിക്ഷനാണ്. അങ്ങനൊരു കഥ എവിടെയും നടന്നിട്ടില്ല. എന്നെത്തന്നെ വെല്ലുവിളിക്കുന്ന ഒരു എഴുത്താണ് റമ്പാന്റെത്. യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല.’

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ്, ഐന്‍സ്റ്റൈന്‍ മീഡിയ, നക്‌സല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്‌റ്റൈന്‍ സാക്ക് പോള്‍, ശൈലേഷ് ആര്‍. സിങ് എന്നിവര്‍ ചേര്‍ന്നാണ് റമ്പാന്‍ നിര്‍മിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top